Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Intelligence Headquarters

യു​ക്രെ​യ്ൻ ഇ​ന്‍റ​ലി​ജ​ൻ​സ് ആ​സ്ഥാ​ന​ത്തി​ന് നേ​രെ ആ​ക്ര​മ​ണം; വെ​റു​തെ വി​ടി​ല്ലെ​ന്ന് സെ​ലെ​ൻ​സ്കി

കീ​വ്: യു​ക്രെ​യ്ൻ ഇ​ന്‍റ​ലി​ജ​ൻ​സ് ആ​സ്ഥാ​ന​ത്തി​ന് നേ​രെ റ​ഷ്യ​ൻ ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തി​ൽ അ​ഞ്ച് പേ​ർ​ക്ക് പ​രി​ക്ക്. വെ​ള്ളി​യാ​ഴ്ച​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ന് ശ​ക്ത​മാ​യ തി​രി​ച്ച‌​ടി ന​ൽ​കാ​ൻ പ്ര​സി​ഡ​ന്‍റ് വോ​ളോ​ദി​മി​ർ സെ​ലെ​ൻ​സ്‌​കി സൈ​ന്യ​ത്തി​നു നി​ർ​ദേ​ശം ന​ൽ​കി. 

കീ​വി​ലെ  എ​സ്ബി​യു​വി​ന്‍റെ കേ​ന്ദ്ര മ​ന്ദി​ര​ത്തി​ലാ​ണ് ഡ്രോ​ൺ പ​തി​ച്ച​തെ​ന്ന് സെ​ലെ​ൻ​സ്കി സ്ഥി​രീ​ക​രി​ച്ചു. സു​ര​ക്ഷാ​സേ​നാ മേ​ധാ​വി​യു​ടെ ഓ​ഫീ​സി​നെ നേ​രി​ട്ട് ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു ആ​ക്ര​മ​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഡ്രോ​ൺ പ​തി​ച്ച​തി​ന് പി​ന്നാ​ലെ കെ​ട്ടി​ട​ത്തി​ന് ക​ന​ത്ത നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ച​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. 

ആ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന് പ്ര​ദേ​ശ​ത്ത് സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളും ശ​ക്ത​മാ​ക്കി. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ എ​സ്ബി​യു മേ​ധാ​വി ഒ​ലെ​ക്സാ​ണ്ട​ർ പൊ​ക്ലാ​ഡു​മാ​യി സം​സാ​രി​ച്ച​താ​യി സെ​ലെ​ൻ​സ്കി അ​റി​യി​ച്ചു. 

Latest News

Corehub Up